April 27, 2024

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

0
സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇടവക പഞ്ചായത് വാര്‍ഡ് 4 ല്‍ മെയ് 23 നും 24 നും നടന്ന വ്യത്യസ്തങ്ങളായ രണ്ടു പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുല്‍പള്ളി വീരാടി കോളനി, വള്ളുവടി കല്ലൂര്‍ കുന്നു കോളനി, മൂപൈനാട് മാന്‍കുന്നു കോളനി, പുല്‍പള്ളി അച്ചനെല്ലി കോളനി, അമ്പലവയല്‍ വാലാശ്ശേരി കോളനി, വെള്ളമുണ്ട കല്ലംവെട്ടി കോളനി, ചാമുണ്ടം കോളനി എന്നിവിടങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. 
മീനങ്ങാടി മില്‍മ സൊസൈറ്റിയില്‍ ജൂണ്‍ 3 വരെ ജോലി ചെയ്തു വ്യക്തി, മീനങ്ങാടി ജയാ എസ്റ്റേറ്റില്‍ 2 വരെ ജോലി ചെയ്ത വ്യക്തി, പുല്‍പ്പള്ളി ശോഭ ടെക്സ്റ്റില്‍സില്‍ 4 വരെ ജോലി ചെയ്ത വ്യക്തി, കല്‍പ്പറ്റ കിങ്സ് ഇലക്ട്രോണിക്‌സില്‍ 2 വരെ ജോലി ചെയ്ത വ്യക്തി, മൂപൈനാട് സെന്റ് ജോസഫ് ചര്ച്ച് എസ്റ്റേറ്റില്‍ 1 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റവാണ്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *