August 27, 2026

ട്വിറ്ററിനെതിരെ നടപടി: ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം; നോട്ടിസ് നല്‍കി

0
IMG-20210605-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
ട്വിറ്ററിനെതിരെ നടപടി: ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം; നോട്ടിസ് നല്‍കി

ട്വിറ്ററിന് എതിരെ നടപടികള്‍ തുടങ്ങി കേന്ദ്ര ഐ.ടി മന്ത്രാലയം. ഐ.ടി മന്ത്രിയുടെ നേത്യത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

ട്വിറ്റര്‍ അധികൃതര്‍ കേന്ദ്രം മുന്നോട്ട് വച്ച ഐ.ടി നിയമങ്ങള്‍ പാലിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇടപെടല്‍. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയിട്ടില്ലെന്ന് സ്ഥാപനത്തിന് അയച്ച നോട്ടിസില്‍ പറയുന്നു. ഐ.ടി നിയമം അനുശാസിക്കുന്ന ഉദ്യോഗസ്ഥരെ ട്വിറ്റര്‍ നിയമിച്ചിട്ടില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
ട്വിറ്റര്‍ നല്‍കിയ ഓഫീസ് വിലാസം ഒരു അഭിഭാഷക സംഘത്തിന്റെ ഓഫീസിന്റേതാണെന്നും സ്വന്തം വിലാസം നല്‍കാന്‍ ട്വിറ്റര്‍ തയാറാകാത്തത് വലിയ വീഴ്ചയാണെന്നും മന്ത്രാലയം അയച്ച നോട്ടീസില്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *