July 16, 2026

ഇന്ധന വില വീണ്ടും വർധിച്ചു

0
IMG-20210606-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു.പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95 രൂപ 13 പൈസയിൽ എത്തിയത്. ഒരു ലിറ്റർ ഡീസലിന് 91 രൂപ 58 പൈസയാണ്.

ഡൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 രൂപയിലും മുംബൈയിൽ 100.98 രൂപയിലുമെത്തി. ഡീസൽ വില ഡൽഹിയിൽ 85.66 രൂപയും മുംബൈയിൽ 92.66 രൂപയുമാണ്.
നിരവധി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില നൂറ് പിന്നിട്ടിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *