കണ്ണൂർ ജില്ലാ പോലീസിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി


Ad

കേരളത്തിലെ ഓഹരി നിക്ഷേപകരുടെ പ്രമുഖ കൂട്ടായ്മയായ ബുൾസ് & ബെയർസ് ക്യാപിറ്റൽസിന്റെയും അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന കണ്ണൂർ ജില്ലാ പോലീസിന് കുടിവെള്ളവും കോവിഡ് പ്രതിരോധത്തിന് സഹായകമായി മാസ്കും സാനിടൈസറും നൽകി.അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ.പി.എസ്സിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

തുടർന്ന് കണ്ണൂർ നഗരത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് അന്നപൂർണ രക്ഷാധികാരിയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ, നാഷണൽ ഹ്യൂമൻ റൈറ്സ് ഫൗണ്ടേഷൻസ് കണ്ണൂർ ജില്ലാ കൺവീനർ ഒ.ബാലകൃഷ്ണൻ, റിട്ട. ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ കെ.സുധാകരൻ, അന്നപൂർണ ചീഫ് കോ-ഓർഡിനേറ്റർ എ.കെ.ആകർഷ് എന്നിവരുടെ നേതൃത്വത്തിൽ കുടിവെള്ളവും മാസ്ക്കും സാനിടൈസറും വിതരണം ചെയ്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *