May 14, 2026

ബിജെപി പ്രവർത്തകർ വീടുകളിൽ കപ്പ വിതരണം ചെയ്തു

0
IMG-20210609-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബിജെപി പ്രവർത്തകർ വീടുകളിൽ കപ്പ വിതരണം ചെയ്തു 

മാനന്തവാടി: ലോക്ക് ടൗണിൽ വലഞ്ഞ് വീട്ടിലിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായി ഒഴക്കോടി ബിജെപി ബൂത്ത് കമ്മിറ്റി മാനന്തവാടി മുനിസിപ്പാലിറ്റി മുപ്പതാം ഡിവിഷൻ മുഴുവൻ വീട്ടുകാർക്കും കപ്പ വിതരണം ചെയ്തു. രണ്ട് കിലോ കപ്പ വീതമാണ് 494 കുടുംബങ്ങൾക്ക് നൽകിയത് 30 ഡിവിഷനിലെ മുഴുവൻ കുടുംബങ്ങൾക്കും 31 ഡിവിഷനിലെ പകുതി കുടുംബങ്ങൾക്കുമാണ് സേവാഭാരതിയുടെ സഹായത്തോടുകൂടി ബിജെപി പ്രവർത്തകർ വീടുകളിൽ കപ്പ വിതരണം നടത്തിയത്. 10 ക്വിന്റൽ കപ്പയാണ് ശേഖരിച്ച് വിതരണം നൽകിയത്. പ്രസിഡന്റ് സനിൽ കുമാർ സെക്രട്ടറി സുമ രാമൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *