June 3, 2026

27 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി

0
IMG-20210609-WA0057.jpg
By ന്യൂസ് വയനാട് ബ്യൂറോ
27 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി

കണിയാമ്പറ്റ ഭാഗങ്ങളിൽ എക്സെെസ് സംഘം നടത്തിയ പരിശോധനയിൽ 27 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി.മദ്യം കൈവശം വെച്ചതിന് കല്ലുവയൽ പുള്ളോർക്കുടിയിൽ പ്രവീൺ (26) നെ അബ്കാരി ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്ക് കൽപ്പറ്റ റേഞ്ച് ഓഫീസിൽ ഹാജരാക്കി. സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, സി ഇ ഒമാരായ സനൂപ്, സുധീഷ്, ജിതിൻ, സുരേഷ്, അനിൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ജലജ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *