June 3, 2026

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്

0
n288464572970e9d5ed556bf3adf10177da8052d53806b721b3508e6555b8d5cbf984ed8e6.jpg
By ന്യൂസ് വയനാട് ബ്യൂറോ

മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിന്‍ പ്രസാദ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക്.പ്രഖ്യാപനം ഡല്‍ഹിയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനിയായിരുന്നു അദ്ദേഹം.രാഹുല്‍ ഗാന്ധിയുമായി ഏറ്റവും അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു ജിതിന്‍. കൂടാതെ ഉത്തര്‍ പ്രദേശ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശം ലഭിച്ചതായി സൂചന.

പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ആസ്ഥാനത്ത് വെച്ച്‌ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിതിന്‍ പ്രസാദിന്റെ ഈ കൂറുമാറ്റം പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും വലിയൊരു ആഘാതം തന്നെയാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *