April 25, 2024

മാനന്തവാടി ക്ഷീരസംഘം സോളാർ പ്ലാൻ്റ്സ്ഥാപിച്ചു

0
Img 20210610 Wa0009.jpg
മാനന്തവാടി ക്ഷീരസംഘം 
 സോളാർ പ്ലാൻ്റ്സ്ഥാപിച്ചു
മാനന്തവാടി: മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ എൻ പി ഡി ഡി പദ്ധതിയിൽ ഉൾപ്പെടുത്തി മിൽമ ഇരുപത് കിലോവാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ള സോളാർ പ്ലാൻ്റ് സ്ഥാപിച്ചു.
പാരമ്പര്യേതര ഊർജം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പദ്ധതി പ്രകാരം സൗരോർജമുപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറുകയും സംഘത്തിനാവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി. സംഘത്തിന് നൽകുകയുമാണ് ചെയ്യുക. സോളാർ വഴി ഉൽപാദിപ്പിക്കുന്നതിലും അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രമാണിനി പണമടക്കേണ്ടതായി വരിക.
പ്രതിദിനം 22000 ലിറ്റർ പാൽ സംഭരിക്കുന്ന സംഘത്തിൽ 35000 ലിറ്റർ പാൽ സംഭരിക്കുന്നതിനാവശ്യമായ കൂളറുകൾ, സംഘം ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കാണ് കൂടുതലായും വൈദ്യുതി ഉപയോഗിച്ച് വന്നിരുന്നത് .
വൈദ്യുതി ചാർജിനത്തിൽ പ്രതിമാസം വലിയതുക പദ്ധതി വഴി ലാഭിക്കാൻ കഴിയുന്നതോടെ സംഘത്തിലെ 1500 ലേറെ കർഷകർക്കും കൂടുതൽ ആനുകൂല്യം ലഭ്യമാവുമെന്ന് സംഘം പ്രസിഡൻ്റ് പി.ടി.ബിജു അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *