ഇന്ധന വിലവർദ്ധനവിനെതിരെ സിപിഐ (എം) തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു


Ad
ഇന്ധന വിലവർദ്ധനവിനെതിരെ സിപിഐ (എം) തോമാട്ടുചാൽ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു

തോമാട്ടുചാൽ: നൂറ് കടന്ന പെട്രോൾ വിലവർദ്ധനവിനെതിരെ സിപിഐ (എം) തോമാട്ടുചാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി പ്രതിഷേധിച്ചു. സുൽത്താൻ ബത്തേരി ഏരിയ കമ്മറ്റി അംഗം വി വി രാജൻ പാമ്പള, താറ്റിയാട് എന്നീ പ്രതിഷേധ കേന്ദ്രങ്ങളിലും, ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഗഫൂർ തോമാട്ടുചാൽ, കമ്പാളകൊല്ലി എന്നിവിടങ്ങളിലും, സി കെ ഹഫ്സത്ത് ആണ്ടൂർ, ചീനപ്പുല്ല് എന്നിവിടങ്ങളിലും, കെ അശോകൻ കോട്ടൂരിലും, റജി തോമസ് പെരുമ്പാടിക്കുന്ന്, പായികൊല്ലി എന്നിവിടങ്ങളിലും പി ആർ രാമചന്ദ്രൻ കടൽമാടും, വി. രാജൻ കരിങ്ങലോടും, ടി ബി സെനു പുറ്റാടും ജയശങ്കരൻ മലയച്ചംകൊല്ലിയിലും പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടന്ന പ്രതിഷേധ സമരത്തിൽ പ്രവർത്തകർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *