August 8, 2026

കോവിഡിനോട് തോൽക്കാൻ മനസില്ല: ‘തോമ’ -ആരോഗ്യവകുപ്പിൻ്റെ പ്രചരണ വീഡിയോ എത്തി

0
IMG-20210611-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡിനോട് തോൽക്കാൻ മനസില്ല:

'തോമ' -ആരോഗ്യവകുപ്പിൻ്റെ പ്രചരണ വീഡിയോ എത്തി

കല്‍പ്പറ്റ: കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിനായി ആരോഗ്യ വകുപ്പിൻ്റെ പുതിയ വീഡിയോ എത്തി. തോൽക്കാൻ മനസില്ല എന്ന വാക്കുകളുടെ ആദ്യത്തെ ഓരോ അക്ഷരമെടുത്താണ് തോമ എന്നിട്ടിരിക്കുന്നത്.ഇതിനായി ഒരു ത്രിഡി ക്യാരക്ടറെയും വീഡിയോയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.
 ആരോഗ്യ കേരളം വയനാട് ബിസിസി വിഭാഗമാണ് ഇതിന് പിന്നിൽ . ക്യാരക്ടറുകള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുമെന്നതും ബിഹേവിയറല്‍ ചേഞ്ച് എന്ന ആശയം എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നതുമാണ് 'തോമ'യുടെ പിറവിക്കു പിന്നിലെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പറഞ്ഞു. കോവിഡിനു പുറമേ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനുതകുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഈ സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ഇനി ജനങ്ങളിലെത്തിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ക്യാരക്ടര്‍ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒ. ഡോ.ആര്‍ രേണുക, ഡി.പി.എം. ഡോ. ബി അഭിലാഷ്, ഡി.എസ്.ഒ. ഡോ. സൗമ്യ, ഡോ. അംജിത് രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *