മുട്ടിൽ മരംകൊള്ള: വനം വിജിലൻസ് അന്വേഷിക്കും; അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം


Ad
മുട്ടിൽ മരംകൊള്ള: വനം വിജിലൻസ് അന്വേഷിക്കും; 

അന്വേഷണത്തിന്
അഞ്ചംഗ പ്രത്യേക സംഘം
കൽപ്പറ്റ: മുട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് മറ്റിടങ്ങളിലും റവന്യൂ ഭൂമിയിൽ നടന്ന മരം കൊള്ളിയിൽ വനംവകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗസിംങ് മേൽനോട്ടത്തിലാണ്. അന്വേഷണം. ഇതിനായി ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷൻ ഡി എഫ് എം ആർ തലവന്മാരായി അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഓഫീസർമാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ സംഘത്തിലുണ്ടാവും. പട്ടയഭൂമിയിലെ റിസർവ് ചെയ്ത മരങ്ങൾ മുറിക്കുന്നത് ആയി ബന്ധപ്പെട്ട 2020ൽ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന ഞെട്ടിക്കുന്ന മരംകൊള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് മന്ത്രി എ കെ ശശീന്ദ്രൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത് സംസ്ഥാനത്ത് ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അന്വേഷിക്കും. ഈ മാസം 22ന് അന്തിമ റിപ്പോർട്ട് നൽകാനാണ് സംഘങ്ങൾക്ക് പി സി സി എസ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാദിവസവും അന്വേഷണപുരോഗതി അറിയിക്കണം ഏറെ വിവാദമായ മുട്ടിൽ മരംമുറി അന്വേഷണചുമതല തിരുവന്തപുരം ഫ്ലൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ എ ഷാനവാസിനാണ്. ആരംഭിച്ചത് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നേതൃത്വത്തിലുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. ഇതേസമയം മുട്ടിൽ നിന്ന് മുറിച്ച് 15 കോടി രൂപയുടെ മരങ്ങൾ സർക്കാർ കണ്ടുകെട്ടും ഇതിനുള്ള നടപടികൾ ആരംഭിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *