പനമരം ഇരട്ട കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു മോഷണശ്രമം തള്ളിക്കളയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി


Ad
പനമരം ഇരട്ട കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു 

മോഷണശ്രമം തള്ളിക്കളയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി

പനമരം നെല്ലിയമ്പത്ത് ഇന്നലെ അജ്ഞാത സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ച് കാെലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിനായി മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മോഷണശ്രമം തള്ളിക്കളയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി. നെല്ലിയമ്പം കാവടം പത്മാലയത്തില്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിന് ശക്തമായ അന്വേഷണം നടത്തുമെന്നും മോഷണ ശ്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും എസ്പി പറഞ്ഞു. പൂട്ടു പൊളിച്ച് അകത്തുകയറിയതായുള്ള യാതൊരു ലക്ഷണവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ നേരത്തെ പ്രതികള്‍ എത്തിയതിനെ കുറിച്ചും വിശദ മായ അന്വേഷണം നടത്തുമെന്നും എസ്പി.

എം.എല്‍എ ഒ ആര്‍ കേളു ,ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് അസ്യ ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.സുബൈര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *