September 21, 2026

കോവിഡ് കാലത്തെ കരുതൽ, കല്‍പ്പറ്റ എംഎല്‍എ കെയറിന് തുടക്കമായി

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് കാലത്തെ കരുതൽ, കല്‍പ്പറ്റ എംഎല്‍എ കെയറിന് തുടക്കമായി
കല്‍പ്പറ്റ എംഎല്‍എയുടെ, എംഎല്‍എ കെയറിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം കല്‍പ്പറ്റ യൂത്ത് കെയര്‍ മുന്‍സിപ്പല്‍ ക്യാപ്റ്റന്‍ സുനീര്‍ ഇത്തിക്കലിന് യൂണിഫോം നല്‍കി നിയോജക മണ്ഡലം എംഎല്‍എ.അഡ്വ.ടി.സിദ്ദിഖ് നിര്‍വഹിച്ചു. രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന യൂത്ത് കെയറുമായി സഹകരിച്ചാണ് കര്‍മസേനക്ക് രൂപംനല്‍കിയത്. മുഴുവന്‍ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള കര്‍മ്മ സേനയ്ക്ക് രൂപം നല്‍കും. കോ വിഡ് ദുരിത കാലത്തും തുടര്‍ന്നും നിയോജകമണ്ഡലത്തിലെ ജീവിതപ്രയാസങ്ങള്‍ നേരിടുന്ന സാധാരണക്കാരെയും പാവപ്പെട്ടവരെയും സഹായിക്കുക, സാമൂഹ്യ-ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വെച്ചാണ് കര്‍മ്മ സേന രൂപീകരിക്കുന്നത്. കെപിസിസി നിര്‍വാഹകസമിതി അംഗം പി പി ആലി, കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ടിജെ ഐസക്, യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സി.ജയപ്രസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട്കെ കെ രാജേന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ്, പി കെ മുരളി,  എസ് മണി,  .പ്രേംനവാസ്,  വാസു മുണ്ടേരി, ഷാഫി മാസ്റ്റര്‍ ,ഡിറ്റോ ജോസ്, ഷബ്‌നാസ് തന്നാനി, ശ്രി.ഹര്‍ഷല്‍ കോന്നാടന്‍, സുമേഷ്, പ്രതാപന്‍, ആന്റെണി, രവി ചന്ദ്രന്‍, ഷാജി പി.ജയന്‍ സി.റഫീഖ് പി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *