July 16, 2026

കബനീ നീര്‍ത്തട സംരക്ഷണം: കോട്ടത്തറയിലെ അഴിമതി, ജില്ലാ കലക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
കബനീ നീര്‍ത്തട സംരക്ഷണം: കോട്ടത്തറയിലെ അഴിമതി,

ജില്ലാ കലക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കി
കല്‍പ്പറ്റ: കബനീ നീര്‍ത്തട സംരക്ഷണത്തിന്റെ മറവില്‍ കവുങ്ങിന്‍ ചീള് കൊണ്ട് കോട്ടത്തറ ഗ്രാമപഞ്ചായത്തിലേ തോടുകള്‍ക്ക് കയ്യാല നിര്‍മ്മിച്ചതില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ കോട്ടത്തറ ഡിവിഷന്‍ മെമ്പര്‍ കൂടിയായ കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അബ്ദുറഹ്മാന്‍ ജില്ലാ കലക്ടര്‍ക്കും വിജിലന്‍സിനും പരാതി നല്‍കി. കര്‍ഷകര്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടി എല്ലാ വിധ നിയമ പോരാട്ടങ്ങള്‍ക്കും ഒരു ജനപ്രതിനിധി എന്ന നിലക്ക്  നേതൃത്വം കൊടുക്കുമെന്നും ബന്ധപ്പെട്ട വകുപ്പില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേവലം രണ്ട് മാസം മുമ്പ് പണി തീര്‍ന്ന കയ്യാല ഈ മഴയത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. നെല്‍കര്‍ഷകര്‍ ഈ തോട്ടിലെ വെള്ളത്തെയാണ് കൃഷിക്കായി ആശ്രയിക്കുന്നത്. നെല്‍ക്കണ്ടത്തിലേ വെള്ളം പുഴയിലേക്ക് ഒഴക്കിവിടാനേ ഈ പദ്ധതി ഉപകരിക്കുകയുള്ളൂ. പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെയാണ് ഗുണഭോക്തൃ കമ്മിറ്റി പോലും ഉണ്ടാക്കിയത്. കര്‍ഷകരെ പ്രയാസത്തിലാക്കി കൊണ്ട് ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തിയ ഈ പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *