തക്കാളിപെട്ടിക്കുള്ളിൽ കർണാടക മദ്യം കടത്തിയ രണ്ട് പേർ പിടിയിൽ


Ad
മാനന്തവാടി: പച്ചക്കറി ട്രേയിൽ മദ്യം നിരത്തി അതിന് മുകളിൽ തക്കാളി ഉള്ളി എന്നിവ നിറച്ച് മദ്യം കടത്തിയവർ പിടിയിൽ. കർണാടകയിൽ നിന്നും

മദ്യം കടത്തിയ കണ്ണൂർ കണ്ണവം ചെമ്പാടത്ത് ആബിദ് ( 28 ) , ചിറ്റാരിപറമ്പ് പൂവത്തിൻകീഴ് മണിയാറ്റ രാജീവൻ ( 51 ) എന്നിവരെ 60 ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തു
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും , തിരുനെല്ലി എസ്.ഐ ദിനേശനും സംഘവും ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഗുഡ്സ് വാഹനത്തിലെ പച്ചക്കറി ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു. 60 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യമാണുണ്ടായിരുന്നത് . ഒരു ലിറ്ററിന്റെ 60 മദ്യ കുപ്പികൾ പച്ചക്കറി ട്രേയിൽ നിരത്തിയ ശേഷം തക്കാളി , ഉള്ളി തുടങ്ങിയവക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *