നെല്ലിയമ്പം ഇരട്ടക്കൊല: പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടെന്ന് സൂചന


Ad
നെല്ലിയമ്പം ഇരട്ടക്കൊല:

പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടെന്ന് സൂചന
വാഹന പരിശോധനക്കിടെ ബൈക്കിൽ കത്തിയുമായി സഞ്ചരിച്ച രണ്ട് പേരെ കൽപ്പറ്റയിൽ നിന്നും കസ്റ്റഡിയിലെടുത്തു
പനമരം: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതികൾ രക്ഷപ്പെട്ടത് ബൈക്കിലാണന്ന് സൂചന. കേസ് ആറ് പ്രത്യേക സംഘമായി തിരിഞ്ഞാണ് അന്വേഷണം. എന്നാൽ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും കാര്യമായി തെളിവുകളൊ, സൂചനകളോ പോലിസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൃത്യം നടത്തിയ ശേഷം ബൈക്കിൽ പ്രതികൾ കടന്നുവെന്നത് സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. വീടിന് പരിസരത്ത് നിന്ന് ലഭിച്ച തുണിക്കഷണം അടക്കമുള്ളവ കേന്ദ്രികരിച്ച് പരിശോധിക്കുന്നുണ്ട്. മുറിവുകളുടെ സ്വഭാവം വെച്ച് സമാനമായി മുമ്പ് നടന്ന കൊലപാതകക്കേസ് പ്രതികളെ കേന്ദ്രികരിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം വാഹന പരിശോധനക്കിടെ ബൈക്കിൽ കത്തിയുമായി സഞ്ചരിച്ച രണ്ട് പേരെ കൽപ്പറ്റയിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത – വരികയാണ്. ഒമ്പത് ദിവസം മുമ്പ് ജയിൽ മോചിതരായ ബാലുശേരി സ്വദേശികളാണ്. ഇവരുടെ കൊലപാതക ബന്ധം സ്ഥിരികരിച്ചിട്ടില്ല .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *