തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസിക്കു നല്‍കിയ വാക്കുപാലിച്ച് എം.വി.ശ്രേയാംസ്‌കുമാര്‍


Ad
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജസിക്കു നല്‍കിയ വാക്കുപാലിച്ച് എം.വി.ശ്രേയാംസ്‌കുമാര്‍

കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രചാരണവേളയില്‍ വോട്ടര്‍ക്കു നല്‍കിയ വാക്കുപാലിച്ച് എം.വി.ശ്രേയാംസ്‌കുമാര്‍ എം.പി. കണിയാമ്പറ്റ പറളിക്കുന്നിലെ ഭിന്നശേഷിക്കാരിയായ ജസി ബാബു ആളൂക്കാരനു ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കിയാണ് ശ്രേയാംസ്‌കുമാര്‍ വാഗ്ദാനം നിറവേറ്റിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊതുപ്രവര്‍ത്തകരില്‍ ചിലരാണ് ജസി ബാബുവിന്റെ അവസ്ഥ സ്ഥാനാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വാഗ്ദാനം ചെയ്ത ഇലക്ട്രിക് വീല്‍ചെയര്‍ ഇന്നലെ ജസിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് എം.പി ഏല്‍പ്പിച്ചത്. പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ ഫാ.ജോര്‍ജ് പടിഞ്ഞാറേയില്‍, സിസ്റ്റര്‍ പ്രീത റോസ്, പൊതുപ്രവര്‍ത്തകരായ പി.കെ.അനില്‍കുമാര്‍, എ.അനന്തകൃഷ്ണഗൗഡര്‍, കെ. എസ്.ബാബു, പൗലോസ് കുറുമ്പേമടം, ഒ.ടി.ചന്ദ്രശേഖരന്‍,കെ.സുധാകരന്‍, ഗ്രേഷ്യസ് നടവയല്‍, ഇ.മോഹനന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *