July 16, 2026

രാജ്യദ്രോഹം ചുമത്തിയത് തെറ്റ്’, ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതിയില്‍

0
n290089692971161a07600d21c17541c702cb0be195fd8e73bfd5880d7fe1eb324a09dc9a2.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്‍റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ ആണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. പരമാര്‍ശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ലക്ഷദ്വീപില്‍ ലോക് ഡൗണ്‍ കഴിയുവരെ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ര്‍ജിയും കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ദ്വീപിലെത്തി അഡ്മിനിസ്ട്രറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് വിവിധ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *