June 25, 2026

മുട്ടില്‍ മരംമുറി: സര്‍ക്കാരിന് ഭയക്കാന്‍ ഒന്നുമില്ലെന്ന് റവന്യുമന്ത്രി, ആരോപണം കടുപ്പിച്ച്‌ പ്രതിപക്ഷവും ബിജെപിയും

0
n29016698480c0f3c5c26aaf1005ed3d763d1c54ece0ed1fccbbf2ee70a68edef5241bce43.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാന്‍ അനുവദിക്കുകയും ഇല്ല. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടില്ല. പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ എപ്പോഴും പോകുന്നതാണ്. എംഎന്‍ സ്മാരകത്തില്‍ കഴിഞ്ഞ ദിവസം പോയത് പതിവ് പ്രകാരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *