April 27, 2024

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാവണം: കലക്ടര്‍ക്ക് നിവേദനം നല്‍കി

0
Dsc08274.jpg
വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാവണം; കലക്ടര്‍ക്ക് നിവേദനം നല്‍കി

കല്‍പ്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴ സ്റ്റേഡിയം ഭാഗത്തും കോറോം പാലേരി പുഴയുടെ ഓരങ്ങളിലും കഴിഞ്ഞ രണ്ടു പ്രളയ കാലത്തും വെള്ളം കയറി നൂറുകണക്കിന് വീട്ടുകാര്‍ കുടിയൊഴിഞ്ഞു പോകേണ്ടി വരുകയും വീട്ടു സാധനങ്ങള്‍ അടക്കം ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്ത പ്രേദേശങ്ങളാണ്. കാലവര്‍ഷം ആരംഭിച്ചതോടെ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയോടെ ആണ് കഴിഞ്ഞുവരുന്നത്
പുഴയില്‍ അടിഞ്ഞു കൂടിയ എക്കലുകളും മണലും നീക്കം ചെയ്താല്‍ ഒരുപരിധി വരെ വെള്ളപൊക്ക സാധ്യതകള്‍ ഇല്ലാതാക്കാന്‍ കഴിയും. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ നിരന്തരമായി ഭരണസമിതി യോഗത്തില്‍ മെമ്പര്‍മാരായ കെ എ മൈമൂനയും എലിയമ്മയും ആവശ്യപ്പെടുകയും പഞ്ചായത്ത് മൊത്തമായി ഫണ്ട് വകയിരുത്തുകയും ചെയ്തു.  എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പഞ്ചായത്ത് ഈ ഫണ്ട് ഒഴിവാക്കേണ്ടി വരികയായിരുന്നു.
ജനങ്ങളുടെ ജീവൽ പ്രശ്‌നം എന്ന നിലയിലും ഒരു പ്രളയം കൂടി താങ്ങാന്‍ ഈ പ്രദേശത്തുകാര്‍ക്ക് സാധ്യമല്ല എന്നുള്ളത് കൊണ്ടും പുഴയുടെ ആഴവും വീതിയും വര്‍ധിപ്പിക്കുന്നതിനു അടിഞ്ഞു കൂടിയ എക്കല്‍ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ളയുടെ ശ്രദ്ധയില്‍ പെടുത്തുകയും അടിയന്തിരമായി എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  ഇത് പ്രകാരം നിരവില്‍പുഴയില്‍ 370000/-രൂപയുടെയും പാലേരി യില്‍ 320000/-രൂപയുടെയും എസ്റ്റിമേറ്റുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. കലക്ടറുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കു വീണ്ടും നേരിട്ട് നിവേദനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എ മൈമൂന, മെമ്പര്‍ എലിയാമ്മ,  പ്രമോദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്നും ഇറിഗേഷന്‍ വകുപ്പുമായി ബന്ധപെട്ടു ശാശ്വത പരിഹാരം കാണുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *