October 17, 2026

കെ‌ടിഡിസി ഹോട്ടല്‍ ബുക്കിംഗിന് അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളും: ആദ്യം ഘട്ടത്തില്‍ ഗ്രാന്‍ഡ് ചൈത്രം ഹോട്ടല്‍

0
n29015841835d7d3efc2bea1bec347239ad53e995ba1d5b1b02a839f929fa9c00d64dd4c13.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: കെ‌ടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര ബുക്കിം​ഗ് പോര്‍ട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിന്റെ ആദ്യ പടിയായി ചാനല്‍ മാനേജര്‍ സോഫ്റ്റ്‍വെയര്‍ ഉള്‍പ്പെടുത്തും.

തിരുവനന്തപുരം ​ഗ്രാന്‍ഡ് ചൈത്രം ഹോട്ടലാകും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി. ലോകത്തിലെ പ്രശസ്ത സഞ്ചാര പോര്‍ട്ടലുകളായ ബുക്കിംഗ് ഡോട്ട് കോം, അഗോഡ, പ്രമുഖ ഇന്ത്യന്‍ പോര്‍ട്ടലുകളായ മേക്ക് മൈ ട്രിപ്പ്, ഗേഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും കെടിഡിസിയുടെ ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നതിനാണ് ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ സംവിധാനം ഒരുക്കുന്നത്

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news