October 19, 2026

കൽപ്പറ്റയിലെ മോഷണം: പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കമ്പിപാര കണ്ടെടുത്തു

0
IMG-20210616-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിലെ മോഷണം: പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കമ്പിപാര കണ്ടെടുത്തു

കൽപ്പറ്റ : കഴിഞ്ഞ ദിവസം രാത്രിയിൽ കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ സൂര്യ ആർക്കേഡിൽ പ്രവർത്തിക്കുന്ന കെൻഡ് മീഡിയ സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. സ്റ്റുഡിയോ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പി പാര കണ്ടെടുത്തു. കേസിൽ രണ്ടുപേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു. കോഴിക്കോട് കാട്ടിപ്പാറ ചമൽ സ്വദേശി വാഴംകുന്നേൽ സുദിൻ (21), മലപ്പുറം കരിപ്പൂർ, നിയംകണ്ടം, കിഴക്കയിൽവീട്ടിൽ അജിത്ത് സുനിൽകുമാർ (21) എന്നിവരെയാണ് കൽപ്പറ്റ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദ്, സബ് ഇൻസ്‌പെക്ടർ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് രണ്ട് നിലകളിലായുള്ള സ്ഥാപനങ്ങളുടെ ഷട്ടറും മോഷ്ടാക്കൾ തകർത്തത് .സ്ഥാപനത്തിൽ നിന്നും ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയിരുന്നു. ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത് .സമാന സംഭവങ്ങൾ മറ്റു കടകൾക്ക് നേരെയും ഉണ്ടായിരുന്നു . പോലീസ് സംഘം തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും വിരലടയാള വിദഗ്ധധർ ,ഡോഗ് സ്ക്വാഡ് അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. ഇവർക്കൊപ്പമുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി . രാത്രിയിലെ മോഷണ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൈറ്റ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദ് പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *