April 24, 2026

കാട്ടാന ഓട്ടോറിക്ഷ കുത്തി മറിച്ചിട്ടു. .ഡ്രൈവർക്കും, യാത്രികക്കും പരുക്ക്

0
IMG-20210617-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പനവല്ലി വെള്ളാഞ്ചേരിയില്‍ കാട്ടാന  ഓട്ടോറിക്ഷ തകർത്തു.. ഓട്ടോ ഡ്രൈവര്‍ പനവല്ലി കോമത്ത് സുരേഷ് (36)നെയും, ഓട്ടോ യാത്രിക മലയില്‍ ശ്യാമള (60) യേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗിയായ ശ്യാമള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ യാത്ര ചെയ്യവേയാണ് സംഭവം.റോഡിലെത്തിയ കാട്ടാനഓട്ടോയ്ക്ക് നേരെ  പാഞ്ഞടുത്ത് ഓട്ടോ കുത്തിമറിക്കുകയുമായിരുന്നു ആനയുടെ ആക്രമണത്തില്‍ സുരേഷിന്റെ ചെവിയുടെ ഭാഗത്ത് സാരമായ മുറിവേറ്റു. ശ്യാമളയ്ക്ക് കാലിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. വനപാലകര്‍ സംഭവ സ്ഥലത്തും ആശുപത്രിയിലുമെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *