എന്ന് പൂട്ടേണ്ടി വരുമെന്ന ആശങ്കയോടെ ചെറുകിട വ്യാപാരികൾ ഷട്ടർ ഉയർത്തുന്നു.


Ad
എന്ന് പൂട്ടേണ്ടി വരുമെന്ന ആശങ്കയോടെ ചെറുകിട വ്യാപാരികൾ ഷട്ടർ ഉയർത്തുന്നു.
 തയ്യാറാക്കിയത്.പ്രിയ സദൻ
സുൽത്താൻ ബത്തേരി: കടം കയറി മൂടിയ വ്യാപാരികൾ ഇളവുകളോടെ കടകൾ തുറക്കുന്നു. എന്നാൽ എവിടെയെങ്കിലും കോവിഡ് കൂടിയെന്ന റിപ്പോർട്ട് വരുമ്പോൾ പ്രതീക്ഷകൾ മനസിലാക്കി നാട്ടിനൊപ്പം നിന്ന് തങ്ങളുടെ സ്ഥാപനത്തിന് താഴിടാനും മനസ്സുള്ളവരാണ് വ്യാപാരികൾ. വയനാട്ടിൽ പ്രതീക്ഷകളോടെയാണ് കച്ചവടക്കാർ പുതിയ മനസോടെ വ്യാപാരം പുനരാംരംഭിക്കുന്നത്. ലോൺ, ചാട്ടി, വാടക ,വൈദ്യുതി ബിൽ ,ജീവനക്കാരുടെ വേതനം ഇവയെല്ലാം തങ്ങളുടെ ബാധ്യത ലിസ്റ്റിലാണ്. ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നിൽ മാത്രം 750 ൽ പരം വ്യാപാര സ്ഥാപനങ്ങളും 5000 ത്തിൽ പരം തൊഴിലാളികളുമുണ്ട്. തങ്ങളുടെ ബിസിനസിനെക്കാളുപരി സ്ഥാപനത്തെ ആശ്രയിച്ച് കഴിയുന്നവരുടെ പ്രതിസന്ധിയാണ് ഉടമകളെ വലക്കുന്നത്. പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ 400ൽ പരം പേർ ജോലി ചെയ്ത് വന്ന സാഹചര്യത്തിൽ നിന്ന് 10 പേരെ വെച്ച് കടകൾ തുറക്കുമ്പോൾ ഉടമക്ക് മാനസിക പ്രയാസത്തോടൊപ്പം കൂപ്പ് കുത്താൻ പോകുന്ന സാമ്പത്തിക പ്രതി സന്ധി കൂടെ തരണം ചെയ്യേണ്ടി വരുന്നു. വയനാട്ടിൽ കോവിഡ് ആശ്വാസത്തിൻ്റെ നേർകണിക്ക് ഒപ്പം തങ്ങളുടെ കച്ചവടം വർധിക്കുമെന്ന പ്രതീക്ഷയിലാണിവർ. പൊതു ഗതാഗത സംവിധാനം പൂർണമാക്കുന്നതോടെ സാമ്പത്തിക പുരോഗതി നേടുമെന്ന് വിശ്വസിക്കുന്നു. ഒരു പ്രത്യേക സൈക്കിൾ സംവിധാനമാണ് വിപണി .കൂലി പണിക്കാരൻ മുതൽ ബിസിനസുകാരനും സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നവർ നിരത്തിൽ ഇറങ്ങിയാലെ വിപണി' മെച്ചപ്പെടുകയുള്ളു. ഇതിൽ ആദ്യത്തെ രണ്ട് വിഭാഗങ്ങൾക്ക് ശക്തി ലഭിച്ചാൽ മാത്രമെ വിപണി സജീവമാകുകയുള്ളു. ടൺ കണക്കിന് ഉപഭോക്തൃ വസ്തുക്കൾ ഷോറൂമിൽ കെട്ടികി ട ക്കുന്നു. ലക്ഷങ്ങളുടെ ബാധ്യത പണമിടപാട് സ്ഥാപനങ്ങളിൽ കുടിശികയായി കിടക്കുന്നു. ഇതിന് പരിഹാരമായി ഓൺലൈൻ വിപണിയെ നിയന്ത്രിച്ച് പണം നേരിട്ട് വിപണിയിലേക്ക് ഒഴുക്കുകയാണ് വേണ്ടത്. ഇതിന് ഉപഭോക്താക്കളും സർക്കാറും ഒരുപോലെ പ്രവർത്തിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *