March 28, 2024

കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് വാക്സിന്‍റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തല്‍.

0
N290695120d90b95a90e1ef03016a4af88f0e21a40462dcfa7ba8d8f73227b7e9a711b441e.jpg

കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് വാക്സിന്‍റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ. അറോറയാണ് ഇക്കാര്യം പറഞ്ഞത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം.

ആദ്യ ഡോസിന് നാല് ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതേസമയം ബ്രിട്ടന്‍ വാക്സിന്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിച്ചിരുന്നു. ആറ് ആഴ്ചയ്ക്കുശേഷം ലോകാരോഗ്യസംഘടന 6-8 ആഴ്ച ഇടവേള കൊണ്ടുവരുന്നത് നന്നാകുമെന്ന് ശുപാര്‍ശ ചെയ്തു. പിന്നാലെ ഏപ്രിലില്‍ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതല്‍ 80 ശതമാനം വരെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *