June 9, 2026

ഇന്ധന വില; എൻ.സി.പി ബത്തേരിയിലും സമരം

0
IMG-20210617-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
മോദി സർക്കാരിന്റെ  ഇന്ധനക്കൊള്ളക്കെതിരെ, എൻ. സി.പി .സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്റ ഭാഗമായി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ കമ്മിറ്റി ബത്തേരിയിലെ നാല് പെട്രോൾ പമ്പുകൾക്ക് മുൻപിലും സമരം നടത്തി. വിവിധ സ്ഥലങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ബി പ്രേമാനന്ദൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പൊയിലിൽ, എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ഷിംജിത് എൻ പീറ്റർ എൽദോ മീനങ്ങാടി എന്നിവർ ഉദ്ഘാടനം ചെയ്തു.
റഫീഖ് ബത്തേരി, എ കെ രവി, അനീഷ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *