April 24, 2026

അനീമിയ : ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
അനീമിയ : ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങി

ഊര്‍ജിത വിളര്‍ച്ച നിയന്ത്രണ യജ്ഞത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അനീമിയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. ജില്ലയില്‍ പതിനഞ്ചോളം കോളേജുകളിലാണ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലി ന്റെയും കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നത്. ഡോ. സിജു കുര്യക്കോസ്, ഡോ. നീതു ചന്ദ്രന്‍, ഷാക്കിറ സുമയ്യ, ജ്യോതി നാഥ്, ഡോ. മുഹമ്മദ് തന്‍സില്‍, ഡോ. രഞ്ജിത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ജൂണ്‍ 24 വരെ നടക്കുന്ന ക്ലാസുകളില്‍ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, സി.ഡി.പി.ഒ മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരും ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രോഗ്രാം ഓഫീസര്‍ കെ.ബി.സൈന അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *