April 24, 2026

പാർട്ടിയെ തകർക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ല -ബി.ജെ.പി.

0
IMG-20210618-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാർട്ടിയെ തകർക്കാനുള്ള പിണറായി വിജയന്റെ ഗൂഢനീക്കം അനുവദിക്കില്ല -ബി.ജെ.പി.

മാനന്തവാടി: ബി.ജെ.പിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വേട്ടക്കെതിരെ ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം കോർകമ്മറ്റി അംഗങ്ങൾ സത്യാഗ്രഹ സമരം നടത്തി. സമര പരിപാടി എസ് ടി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിക്കെതിരെയും സംസ്ഥാന അദ്ധ്യക്ഷനെതിരേ പോലീസിനെ ഉപയോഗിച്ച് കൊണ്ട് വ്യാപക കള്ളക്കേസുകൾ എടുക്കുകയാണ് ചെയ്യുന്നത്. ഇത് രാഷ്ട്രീയ പരമായി തന്നെ ബി.ജെ.പി നേരിടും. പാർട്ടിയെ ഇത്തരത്തിൽ തകർത്ത് കളയാം എന്നത് സർക്കാറിന്റേയും മുഖ്യമന്ത്രിയുടേയും വ്യാമോഹമാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം അദ്ധ്യക്ഷൻ കണ്ണൻ കണിയാരം അദ്ധ്യക്ഷത വഹിച്ചു. ജില്ല അദ്ധ്യക്ഷൻ സജി ശങ്കർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം കോർ കമ്മറ്റി അംഗങ്ങളായ കെ.മോഹൻദാസ് , അഖിൽ പ്രേം, വിൽഫ്രഡ് ജോസ് , വിജയൻ കൂവണ, ജിതിൻ ഭാനു എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *