April 24, 2026

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കല്‍; സമയം നീട്ടി ചോദിച്ച്‌ അദാനി

0
n291048706c7e1d4156d54ce8fc00f6797385890dfc4bb88fd6675fbba69808df3896bc939.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് സമയം നീട്ടി ചോദിച്ച്‌ അദാനി. ജയ്പൂര്‍, ഗുഹാവത്തി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 19ലെ കരാറനുസരിച്ച്‌ 180 ദിവസത്തിനുള്ളില്‍ ആണ് വിമാനത്താവളം ഏറ്റെടുക്കേണ്ടത്. കൊവിഡ് വ്യാപനം സൃഷ്ടിച്ച തടസങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സമയം ആവശ്യപ്പെട്ടത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് വിഷയത്തില്‍ ഈ മാസം അവസാനം തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷം ലക്നൗ അടക്കമുള്ള വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് അദാനി ഗ്രൂപ്പിന് സമയം നീട്ടി നല്‍കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *