നെല്ലിയമ്പത്തെ ഇരട്ട കൊലപാതകം; കൊലയാളികളെ ഉടൻ അറസ്റ്റു ചെയ്യണം – പൗരസമിതി


Ad
നെല്ലിയമ്പത്തെ ഇരട്ട കൊലപാതകം; 

കൊലയാളികളെ ഉടൻ അറസ്റ്റു ചെയ്യണം – പൗരസമിതി
പനമരം: നാടിനെ നടുക്കിയ നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കൊലയാളികളെ ഉടൻ പിടികൂടണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽപ്പെട്ടാണ് അതിദാരുണമായി വയോധിക ദമ്പതികളായ പത്മാലയം കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒൻപത് ദിവസം പിന്നിടുകയാണ്. പോലീസ് കുറ്റവാളികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായാണ് വിവരം. എങ്കിലും പ്രതികളെ കുറിച്ചുള്ള മതിയായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ പ്രദേശവാസികൾ ആശങ്കയിലും ഭയത്തിലുമാണ് ജീവിക്കുന്നത്. സന്ധ്യ മയങ്ങുന്നതോടെ ചെറിയ ശബ്ദം കേട്ടാൽ പോലും നാട്ടുകാരിൽ ഭീതിയുണ്ടാക്കുകയാണ്. പല കാരണങ്ങൾ കൃത്യത്തിന് പിന്നിൽ ഉണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നതോടെ നെല്ലിയമ്പം നിവാസികൾ ആശയ കുഴപ്പത്തിലായിരിക്കുകയാണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ എം ആർ രാമകൃഷ്ണൻ, റസാഖ് പച്ചിലക്കാട്, വി ബി രാജൻ, കാദറുകുട്ടി കാര്യാട്ട്, പി എൻ. അനിൽകുമാർ, ടി ഖാലിദ് എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *