March 29, 2024

വായന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്

0
വായന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്

കൽപ്പറ്റ: പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ത്ഥം ജൂണ്‍ 19 മുതല്‍ ജൂലായ് 7 വരെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഇന്ന് വൈകീട്ട് 3ന് ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയാകും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസഡന്റ് കെ.വി. കുഞ്ഞികൃഷ്ണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍, മാനന്തവാടി വൊക്കേഷണല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദ്യ എലിസബത്ത് എന്നിവര്‍ വായനാ സന്ദേശങ്ങള്‍ നല്‍കും. ഡി.ഡി.ഇ കെ.വി. ലീല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സൂധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്. ജൂണ്‍ 30ന് പൊന്‍കുന്നം വര്‍ക്കി അനുസ്മരണം, ജൂലായ് 1ന് പി. കേശവദേവ് അനുസ്മരണം, ജൂലായ് 5ന് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം എന്നിവയും നടക്കും. പക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ഗ്രന്ഥശാലകളും, വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് വിവിധ ദിവസങ്ങളിലായി കുട്ടികള്‍ക്ക് വായനാക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം, ബെന്യാമിന്‍ കൃതികളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം, പുസ്തകചര്‍ച്ച, കാവ്യസന്ധ്യ എന്നിവയും നടക്കും. ഐ.വി. ദാസ് ജന്മദിനമായ ജൂലായ് 7ന് വായന പക്ഷാചരണം അവസാനിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *