April 24, 2024

നിര്‍ധന കുടുംബത്തിന് ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ കൈമാറി

0
Appachan Tv.jpg
നിര്‍ധന കുടുംബത്തിന് ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ കൈമാറി

മുട്ടില്‍: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ ഫെഡറേഷന്‍ എം എസ് റാവുത്തര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതിരുന്ന കുടുംബത്തിന് ടെലിവിഷന്‍ നല്‍കി. മാണ്ടാട് ചാഴിവയല്‍ സ്വദേശിയായ വിധവയായ ലക്ഷ്മിയുടെ വീട്ടില്‍ മൂന്ന് മക്കളാണ് പഠിക്കുന്നത്. എന്നാല്‍ ഇവിടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സംഘടന ഈ കാര്യം എറ്റെടുക്കുകയായിരുന്നു. സ്വന്തമായി വീടില്ലാത്ത ഇവര്‍ക്ക് നല്‍കിയ ടെലിവിഷന്‍ കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും മുന്‍ എം എല്‍ എയുമായ എന്‍ ഡി അപ്പച്ചന്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് രവീന്ദ്രന്‍, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകരായ കെ എം ജംഹര്‍, ആര്‍ മോഹന്‍ദാസ്, സി കെ അബ്ദുള്‍അസീസ്, കെ എം വാസുദേവന്‍, കെ എസ് ഫാഹിം തുടങ്ങിയവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *