August 26, 2026

വായനാദിനാചരണം സംഘടിപ്പിച്ചു

0
IMG-20210619-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ മുഹമ്മദ് റഫ്നാസ് മക്കിയാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി എവുലിൻ അന്ന ഷിബു പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ പി.കെ. സുധ ,സീനിയർ അസിസ്റ്റൻ്റ് ഷീജ നാപ്പള്ളി, സ്റ്റാഫ് സെക്രട്ടറി എൻ.ജെ. ഷൈജ ,വി.കെ. പ്രസാദ്, ടി. അബ്ദുൾ സലാം, പി.എസ്. ശ്രീജ, കെ.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരം, പുസ്തകാസ്വാദനം, വായനാമത്സരം, 'കാർഡ് നിർമ്മാണം, കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *