വെള്ളമുണ്ടയിൽ മാവോവാദികൾ ബൈക്ക് കത്തിച്ച കേസ് ; വിചാരണ മറ്റന്നാൾ


Ad
വെള്ളമുണ്ടയിൽ മാവോവാദികൾ ബൈക്ക് കത്തിച്ച കേസ് ; വിചാരണ മറ്റന്നാൾ
സ്വന്തം ലേഖകൻ
വെള്ളമുണ്ട :മട്ടിലയത്ത്പോലിസ് ഉദ്യോഗസ്ഥൻ്റെ വീട് ആക്രമിച്ച്, ബൈക്ക് കത്തിച്ച കേസിൽ 22 ന് എറണാകുളത്ത് വിചാരണ നടക്കും. പ്രത്യേക എൻ.ഐ.എ കോടതിയിലാണ് വിചാരണ.  മാവോവാദി സംഘടനാ നേതാക്കളായ രൂപേഷ് ,അനൂപ്, മാത്യു, ബാബു ,ഇബ്രാഹിം ,കന്യ എന്നിവ വിചാരണ നേരിടുന്നത്. മറ്റു പ്രതികളായ മഹേഷ്, സുന്ദരി എന്നിവർ ഒളിവിലാണ്. ആദ്യ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന രാജേഷിനെ മാപ്പുസാക്ഷിയക്കിയാണ്. വിചാരണ ആരംഭിക്കുന്നത് .പേരു വിവരങ്ങൾ പുറത്തുവിടാത്ത എട്ട് സംരക്ഷിത സാക്ഷികൾ അടക്കം 50സാക്ഷികളെ കോടതി വിസ്തരിക്കും. പോലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ സായുധസംഘം മോട്ടോർസൈക്കിൾ കത്തിച്ചതാണ് കേസ്. പ്രതികൾ എ.കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങളുമായി 2014 ഏപ്രിലിൽ  സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രമോദിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി ജോലി ഉപേക്ഷിക്കാൻ ഭീഷണിപ്പെടുത്തിയ ശേഷം ബൈക്ക് കത്തിച്ചെന്നാണ് ആരോപണം. പ്രദേശത്തെ ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രമോദ് ഈ മേഖലയിലെ മാവോവാദികളെ കുറിച്ച് വിവരം ശേഖരിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വെള്ളമുണ്ടപൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *