May 14, 2026

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 412 പേര്‍ക്കെതിരെ കൂടി നടപടി

0
n292091704a81a22056bab8062980f40538cf3d1ca7ed4f0a93e3c2a49aa0f4fb243a61229.jpg
By ന്യൂസ് വയനാട് ബ്യൂറോ

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 412 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 358 പേരെ പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 50 പേര്‍ പിടിയിലായി.

മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടുപേരെയും കാറില്‍ അനുവദീനയമായതിലും കൂടുതല്‍ ആളുകളെ കയറ്റി സഞ്ചരിച്ചതിന് രണ്ടുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *