ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം


Ad
ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം
ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ  മലയാളി കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ അനുവദിച്ചു. ഒളിമ്പിക്‌സ് യോഗ്യത നേടിയ 10 പേർക്കും പാരാലിമ്പിക്‌സിന് യോഗ്യത നേടിയ സിദ്ധാർത്ഥ ബാബുവിനുമായി ആകെ 55 ലക്ഷം രൂപയാണ് അനുവദിച്ചത്. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണിത്.
കെ ടി ഇർഫാൻ, മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്‌ന മാത്യു, നേഹ നിർമ്മൽ ടോം, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, പി യു ചിത്ര, എം പി ജാബിർ, യു കാർത്തിക് എന്നിവർക്കാണ് തുക ലഭിക്കുക. ജൂലൈ 23 നാണ് 2021 ഒളിമ്പിക്‌സിന് തുടക്കം കുറിക്കുക. അടുത്ത ദിവസങ്ങളിൽ പട്യാലയിൽ നടക്കുന്ന നാഷണൽ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് അവസരമുണ്ട്. 43 മലയാളിതാരങ്ങൾ നാഷണൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *