March 29, 2024

ജംബോ കമ്മിറ്റികള്‍ വേണ്ട, പുനഃസംഘടന എങ്ങനെ, കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

0
N2923663284846ef3ac0f6eb4b4a1274d7d917968bda7644aec9cfc7542f0982f2c6bb0819.jpg

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തില്‍ കെപിസിസി ,ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും. ജംബോ കമ്മറ്റികള്‍ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. രാഹുല്‍ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. 3 മണിക്ക് വൈകിട്ട് കെപിസിസി ഓഫീസിലാണ് യോഗം.

മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണന്‍ വിവാദത്തില്‍ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *