ദുബായിലേക്കുള്ള യാത്രാ വിലക്ക് നീങ്ങി, സര്‍വീസുകള്‍ എപ്പോള്‍? അനിശ്ചിതത്വം


Ad

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് നീങ്ങിയിട്ടും വിമാന സര്‍വീസ് ആരംഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്ബനികളേയും

ആശയക്കുഴപ്പത്തിലാക്കി. നാളെ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്ബനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല.

ഈ മാസം ഇരുപത്തിമൂന്നാം തിയതി മുതല്‍ ദുബൈയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചത്. ഇതേ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനകം നിര്‍ത്തലാക്കി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *