കോടികളുടെ ആസ്തി, വിജയുടെ വാര്‍ഷിക വരുമാനം ഇതാ, സമ്പത്തിലും മുന്നില്‍ നടന്‍


Ad
രജനീകാന്തിന് ശേഷം തമിഴ് സിനിമയില്‍ എറ്റവും കൂടുതല്‍ താരമൂല്യമുളള നടനായ താരമാണ് ദളപതി വിജയ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയ സിനിമകളാണ് നടന്റെതായി ഇറങ്ങിയത്. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ കരിയറാണ് ദളപതിയുടേത്. റൊമാന്‌റിക്ക് ചിത്രങ്ങള്‍ ചെയ്തുതുടങ്ങിയ താരം പിന്നീട് മാസ് സിനിമകളിലെ നായകനായും മാറി. ആരാധകര്‍ക്ക് വേണ്ടിയാണ് വിജയ് ഇപ്പോള്‍ സിനിമകള്‍ ചെയ്യാറുളളത്.ഫാന്‍സ് പ്രതീക്ഷിക്കുന്ന എല്ലാ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തിയുളള വിജയ് ചിത്രങ്ങള്‍ വരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ 64 സിനിമകള്‍ മാത്രമാണ് വിജയുടതായി ഇതുവരെ പുറത്തിറങ്ങയത്. തമിഴിലെ മുന്‍നിര സംവിധായകരും നവാഗതരുമെല്ലാം ദളപതിയെ നായകനായി സിനിമകള്‍ എടുത്തു. തമിഴ്‌നാട്ടിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി ആരാധകരാണ് വിജയ്ക്കുളളത്.അതേസമയം ഇന്ത്യന്‍ സിനിമയിലെ തന്നെ സമ്പന്നനായ താരങ്ങളില്‍ ഒരാളാണ് വിജയ്. തമിഴ് സൂപ്പര്‍താരത്തിന്‌റെ മൊത്തം ആസ്ഥി എത്രയാണെന്നുളള വിവരം സോഷ്യല്‍ മീഡിയില്‍ പുറത്തുവന്നിരിക്കുകയാണ്. 2021ലെ കണക്ക് പ്രകാരം 56 മില്യണ്‍ ഡോളര്‍(ഏതാണ് 410 കോടി) ആസ്ഥിയാണ് ദളപതി വിജയ്ക്കുളളത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *