July 16, 2026

മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല; രാജിവയ്ക്കുന്നതായി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍

0
n292672010d6ed8f3ded773c200a75db341f0e04e2b27786f28c091312f42dcd10f7484c4d.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാവേലിക്കര: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന് ഡോക്ടര്‍ തന്‍റെ രാജി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ മെയ് 14 നാണ് സംഭവം സിവില്‍ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രന്‍ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കോവിഡ് ബാധിത ആയിരുന്നു അഭിലാഷിന്‍റെ അമ്മയെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മര്‍ദ്ദിച്ചത്.ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു എന്നാല്‍ കൊവിഡ് ബാധിതന്‍ ആയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല എന്നാണ് പോലീസ് വിശദീകരണം. താന്‍ ജീവിതത്തില്‍ ചതിക്കപ്പെട്ടുവെന്നും, ഇടതുപക്ഷ പ്രവര്‍ത്തകന്‍ ആയിട്ടുപോലും നീതി കിട്ടിയില്ലെന്നും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *