വയനാട്ടിലെ റിസോർട്ടുകൾ തുറക്കാൻ നടപടി വേണം: എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍


Ad
വയനാട്ടിലെ റിസോർട്ടുകൾ തുറക്കാൻ നടപടി വേണം: എക്കോ ടൂറിസം ഓര്‍ഗനൈസേഷന്‍
കൽപ്പറ്റ: കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താൻ  നടപടി വേണമെന്നാവശ്യപ്പെട്ട് വയനാട് ടൂറിസം ഓർഗനൈസേഷൻ രംഗത്ത്. അടഞ്ഞുകിടക്കുന്ന റിസോര്‍ട്ടുകള്‍ എത്രയും വേഗം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തുറക്കാന്‍ അനുവദിക്കണം. നൂറുകണക്കിന് തൊഴിലാളികളും, ഉടമസ്ഥരും യാതൊരുവിധ  വരുമാനവും, ഗവണ്‍മെന്റ് ആനുകൂല്യങ്ങളും ഇല്ലാതെ കടക്കെണിയില്‍ കുരുങ്ങി നിൽക്കുകയാണ് നിലവിൽ. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന് 
യോഗത്തില്‍ പ്രസിഡന്റ് സണ്ണി മാത്യു പറഞ്ഞു. ഷാജി പാമ്പള, ബിഗുല്‍ രമണന്‍, ശരത്ത്, രമേഷ് എന്നിവര്‍ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *