July 16, 2026

സാമൂഹ്യവിരുദ്ധർ കൃഷിയിടത്തിൽ തീയിട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി കാക്കവയല്‍ കോലമ്പറ്റയിലെ തിരുവോത്ത് വീട്ടില്‍ ഷിബുവിന്റെ നാലര ഏക്കര്‍ വരുന്ന പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ ഷെഡാണ് സാമൂഹിക വിരുദ്ധര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. രാവിലെ ഷെഡിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട സമീപത്തെ വീട്ടുകാരാണ് ഷിബുവിനെ വിവരമറിയിക്കുന്നത്.കൃഷിയാവശ്യത്തിനായി ഷെഡില്‍ സൂക്ഷിച്ച രാസവളവും,കൃഷിയിടം നന്നാക്കാനുപയോഗിക്കുന്ന പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു ഒന്നര ലക്ഷം രൂപയോളം വരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്.കൂടാതെ ഇദ്ദേഹത്തിന്റെ പശു തൊഴുത്തില്‍ നിന്ന് വിഷം നിറച്ച വാഴപ്പഴവും കണ്ടെടുത്തു.ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഷിബുവും കുടുംബവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *