August 6, 2026

കര്‍ണാടകയില്‍ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം; എതിര്‍പ്പുമായി കോണ്‍ഗ്രസ്

0
n292594260f3c774e2454508d96903061fe4da506ef6dbd619c832fa7dac45c66eeb71243c.jpg
By ന്യൂസ് വയനാട് ബ്യൂറോ

കര്‍ണാടകയിലെ ഷിമോഗയില്‍ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്‍്റെ പണി നിര്‍ത്തണമെന്നുമാണ് കോണ്‍ഗ്രസിന്‍്റെ ആവശ്യം. 2022ഓടെ വിമാനത്താവളത്തിന്‍്റെ പണി തീര്‍ക്കാനാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ലക്ഷ്യം.

“വിമാനത്താവളം താമരയുടെ ആകൃതിയിലാണ്. അത് ബിജെപിയുടെ ചിഹ്നവുമാണ്. പൊതുസ്വത്ത് ഉപയോഗിച്ച്‌ പാര്‍ട്ടി ചിഹ്നങ്ങളെ ഓര്‍മിക്കുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് 2016ല്‍ തന്നെ ഡല്‍ഹി ഹൈക്കോടതി നിരോധിച്ചതാണ്.”- കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ പറഞ്ഞു.

അതേസമയം, താമര ദേശീയ പുഷ്പമാണെന്നും ബിജെപിയുടെ ചിഹ്നവുമായി യാതൊരു ബന്ധവുമില്ലെന്നും ബിജെപി തിരിച്ചടിച്ചു.

സോഗേനിലാണ് ഷിമോഗ വിമാനത്താവളം നിര്‍മ്മിക്കുന്നത്. 384 കോടി രൂപയാണ് നിര്‍മ്മാണച്ചെലവായി കണക്കാക്കപ്പെടുന്നത്. 1.7 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *