April 24, 2026

വായനാ പക്ഷാചരണം; ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
വായനാ പക്ഷാചരണം; ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കൽപ്പറ്റ : പി.എന്‍ പണിക്കറുടെ സ്മരണാര്‍ഥം സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള ചരിത്രവും മലയാള സാഹിത്യവും എന്ന വിഷയത്തെ ആസ്പദമാക്കി ജൂണ്‍ 30 ന് വൈകീട്ട് 3 മണിക്കാണ് ഓണ്‍ലൈന്‍ മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 29 ന് വൈകീട്ട് 6 നകം പേര്, വിലാസം, സ്‌കൂള്‍, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ 8848750477 വാട്‌സാപ് നമ്പറിലേക്ക് അയയ്ക്കണം. വാട്‌സാപ്പ് വഴി ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അയച്ചാല്‍ മാത്രമേ രജിസ്‌ടേഷന്‍ നടപടി പൂര്‍ത്തിയാവുകയുള്ളൂ. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *