ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം രാജിവെച്ചു


Ad
ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം രാജിവെച്ചു
ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം രാജിവെച്ചു. യുവമോര്‍ച്ച നേതാക്കളായ ദീപു പുത്തന്‍പുര, ലിലില്‍ കുമാര്‍ എന്നിവരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഈ വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നിരവധി യുവമോര്‍ച്ച നേതാക്കളും, പ്രവര്‍ത്തകരും മറ്റു ബിജെപി ഉപസംഘടന പ്രവര്‍ത്തകരും രാജിവച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നടക്കുന്ന  സംഭവവികാസങ്ങള്‍ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണെന്നും, ഹിന്ദു ഐക്യവേദി യില്‍ നാളിതുവരെ സമാജ സേവക്കായി ജീവിതം ഉഴിഞ്ഞു വെക്കാന്‍ തയ്യാറായ യുവ നേതാക്കളെ തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി നീതിയുക്തമായ കാര്യമായി തോന്നുന്നില്ലെന്നും, ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് താന്‍ സംഘടനാ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും  ഫേസ്ബുക്കിലൂടെ സജിത്ത് കക്കടം അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *