October 12, 2026

ജി എൽ പി കൈപ്പഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ പത്രം തയ്യാറാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
ജി എൽ പി കൈപ്പഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ പത്രം തയ്യാറാക്കി
സുൽത്താൻ ബത്തേരി ; ജി.എല്‍. പി.കൈപ്പഞ്ചേരി സ്‌കൂളിലെ നാലാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ പത്രം പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ തമ്പി മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന വെബിനാറില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റോം ജോസ് പ്രകാശനം നിര്‍വ്വഹിച്ചു. ഒരു മാസത്തെ ഓണ്‍ ലൈന്‍ പഠനത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ഡിജിറ്റല്‍ പത്രം തയ്യാറാക്കിയത്. ക്ലാസ് ടീച്ചര്‍ സിജിമോള്‍ തങ്കപ്പനാണ് ആശയം പ്രാവര്‍ത്തികമാക്കിയത്. ഹസീന, ചാന്ദ്‌നി ടീച്ചര്‍, .അമ്മാളു ടീച്ചര്‍, വിനീഷ് , സിജി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *