ചുള്ളിയോട് കോളിമൂലയിൽ റിലയൻസ് ജിയോ ടവർ വരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ


Ad
ചുള്ളിയോട് കോളിമൂലയിൽ റിലയൻസ് ജിയോ ടവർ വരുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ 

സുൽത്താൻ ബത്തേരി : ചുള്ളിയോട് കോളിമൂല പ്രദേശത്ത് റിലയന്‍സ് ജിയോ കമ്പനിയുടെ മൊബൈല്‍ടവര്‍ വരുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. അനുമതി നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ ഒത്തുകളിച്ചെന്ന് ആരോപണം. പണിക്കായി വന്ന ജെസിബി നാട്ടുകാര്‍ തടഞ്ഞു. നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ 15 -ആം വാര്‍ഡ് കോളിമൂല പ്രദേശത്താണ് ജിയോ കമ്പനിയുടെ മൊബൈല്‍ ടവര്‍ വരുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നത്. ആദിവാസി കോളനികളടക്കം നിരവധി വീടുകള്‍ ഉള്ള ഈ സ്ഥലത്തിന് മധ്യത്തിലായാണ് ജിയോ ടവര്‍ നിര്‍മ്മാണം തുടങ്ങുന്നത് എന്നാല്‍ സമീപവാസികളുടെ പോലും സമ്മതമില്ലാതെ ടവര്‍ നിര്‍മാണ അനുമതിയില്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണ സമിതിയും ഒത്തുകളിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ് സൗകര്യമടക്കം നിലവില്‍ എല്ലാ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ക്കും റേഞ്ച് ലഭിക്കുന്ന ഈ പ്രദേശത്ത് ടവര്‍ ആവശ്യമില്ലെന്നും, ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അനധികൃതമായാണ് ടവര്‍ നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നതെന്നും. പ്രദേശവാസികള്‍ പറയുന്നു.ഇപ്പോള്‍ ടവര്‍ വരുന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാറി ഇതേ കമ്പനിയുടെ ടവറിന്റെ വര്‍ക്ക് നടന്ന്‌കൊണ്ടിരിക്കുകയാണ്, ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ജിയോ പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ടവറിന്റെ നിര്‍മ്മാണം നടത്തുന്നുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *