April 26, 2024

മണ്‍സൂണ്‍ ഡയറ്റ്: മഴക്കാലത്ത് ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന രുചികരമായ പാനീയങ്ങള്‍

0
Img 20210628 Wa0081.jpg
മണ്‍സൂണ്‍ ഡയറ്റ്: മഴക്കാലത്ത് ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന രുചികരമായ പാനീയങ്ങള്‍

മഴക്കാലത്തെ കുറിച്ച്‌ ചിന്തിക്കുമ്ബോള്‍, നല്ല തണുത്ത കാറ്റും, മുത്ത് പൊഴിയുന്ന പോലുള്ള മഴത്തുള്ളികളും മറ്റുമാണ് നമ്മുടെ മനസിലേക്ക് വരുന്നത്, അവിടെ ജലാംശം (ഹൈഡ്രേഷന്‍) എന്നൊരു പദത്തിന് യാതൊരു പ്രസക്തിയുമില്ല. അന്തരീക്ഷത്തിലെ അമിതമായ ഈര്‍പ്പവും മറ്റും കാരണം നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ സമൃദ്ധമായ മഴ സന്തോഷത്തിന്റെ വികാരം നല്‍കുന്നുണ്ടെങ്കിലും, നിങ്ങളുടെ ശരീരം യഥാര്‍ത്ഥത്തില്‍ കടുത്ത നിര്‍ജ്ജലീകരണം (ഡീഹൈഡ്രേഷന്‍) അനുഭവിച്ചേക്കാമെന്ന് അറിയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മഴക്കാലത്തും വെള്ളം കുടിക്കുക എന്നത്.

മഴക്കാലത്ത് ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്ന ചില രുചികരമായ പാനീയങ്ങള്‍ ഇതാ:
തേന്‍-നാരങ്ങ-ഇഞ്ചി ചായ
തേന്‍ മധുരമുള്ള ഇഞ്ചിയുടെ എരിവും നാരങ്ങയുടെ പുളിയും ചേര്‍ന്ന ആരോഗ്യപൂര്‍ണമായ ചായ. ഇതും വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാന്‍ കഴിയുന്ന ഒരു പാനീയമാണ്. ഇതിലെ ചേരുവകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
ചേരുവകള്‍
വെള്ളം – 3 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍
തേയില – 3 ടീസ്പൂണ്‍
നാരങ്ങാ നീര് – 1 ടീസ്പൂണ്‍
തേന്‍ – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാനില്‍ മൂന്ന് കപ്പ് വെള്ളം ചൂടാക്കാന്‍ വെക്കുക. തിളക്കും മുമ്ബ് ഇഞ്ചി ചേര്‍ക്കുക. തിളച്ചതിന് ശേഷം തേയില, നാരങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ക്കുക. ഇത് ഒരു കപ്പിലേക്ക് ഒഴിച്ച്‌ ആസ്വദിച്ച്‌ കുടിക്കുക!.
മസാല ചായ
ഇന്ത്യയിലും വിദേശത്തും ഒരു പോലെ പ്രിയപ്പെട്ട പാനീയമാണ് മസാല ചായ് അല്ലെങ്കില്‍ മസാല ടീ. പ്രഭാതമായാലും സായാഹ്ന ലഘുഭക്ഷണ സമയമായാലും ശരീരത്തെ ഉന്മേഷദായകമാക്കുന്നതിന് ഒരു കപ്പ് ചൂടുള്ള മസാല ചായ അത്യാവശ്യമാണ്.
ചേരുവകള്‍
ഗ്രാമ്ബു
ഏലയ്ക്ക
കറുവപ്പട്ട
തക്കോലം
വെള്ളം
തേയില
പഞ്ചസാര
പാല്‍
തയാറാക്കുന്ന വിധം
ഗ്രാമ്ബൂ, കറുവപ്പട്ട, ഏലം, തക്കോലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു പാനില്‍ തുല്യ അളവില്‍ വറുക്കുക. വറുത്ത ചേരുവകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ പാലൊഴിച്ച്‌ ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നയി തിളപ്പിക്കുക. തിളക്കുമ്ബോള്‍ ഇതിലേക്ക് ആവശ്യത്തിനുള്ള തേയിലയും സുഗന്ധദ്രവ്യങ്ങള്‍ പൊടിച്ചതും ചേര്‍ക്കുക. നന്നായി ഇളക്കുക. തീ അണച്ചതിന് ശേഷം ഇത് ഒരു കപ്പിലേക്ക് ഒഴിച്ച്‌ ആസ്വദിച്ച്‌ കുടിക്കുക!.
നൂഡില്‍സ് സൂപ്പ്
മഴയുള്ള സായാഹ്നങ്ങളില്‍ ചൂടുള്ള നൂഡില്‍ സൂപ്പിനേക്കാള്‍ രുചികരമായ ഒന്നും തന്നെയില്ല. അതിനാല്‍, ഈ രുചികരമായ പാചകക്കുറിപ്പ് ഇന്ന് പരീക്ഷിക്കുക.
ചേരുവകള്‍
നൂഡില്‍സ് – 1 കപ്പ്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
സവാള – 1 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1
പച്ച മുളക് – 1
കറി മസാല – 1 ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് – 4 ടേബിള്‍ സ്പൂണ്‍
മല്ലിയില – ആവശ്യത്തിന്
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച്‌ സവാള നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കറി മസാലയും നാരങ്ങാ നീരും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നൂഡില്‍സും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു വരുമ്ബോള്‍ പാകത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. മല്ലിയില വിതറുക. സൂപ്പിന്റെ പരുവം എത്തുമ്ബോള്‍ തീ അണച്ച്‌ ചൂടോടെ കഴിക്കുക.
ഈ ഉന്മേഷകരമായ പാനീയങ്ങള്‍ക്ക് പുറമെ, ദിവസം മുഴുവന്‍ പതിവായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും, രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *