August 28, 2026

പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.

0
n2943308021ef7df84aafbb591dfc8917fcc638aae4f133b1cf6f0e89dc0c443f8a9157712.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നീ പേരുകളാണ്. ഇതില്‍ റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍കാന്തിനാണ് സാധ്യത കൂടുതല്‍. മൂന്നംഗ പട്ടികയില്‍ സീനിയര്‍ സുധേഷ്കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്.

പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. മൂന്നുപേരില്‍ സന്ധ്യക്ക് മാത്രമാണ് രണ്ടു വര്‍ഷം കാലാവധിയുള്ളത്. അനില്‍കാന്തിന് അടുത്ത ജനുവരിമാത്രമാണ് കലാവധിയുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *