June 13, 2026

ദശദിന യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
20210702_080902.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദശദിന യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കൽപ്പറ്റ : നെഹ്റു യുവ കേന്ദ്രയുടെയും ആയുധ് വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ദശദിന ഓൺലൈൻ യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ നെഹ്റു യുവ കേന്ദ്ര സംഘതൻ സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാമി ജ്ഞാനാമൃതാനന്തപുരി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്വാമി അക്ഷയാമൃതാനന്തപുരി, മാതാ അമൃതാനന്ദമയി മഠം ജില്ലാ കോർഡിനേറ്റർ സുമേഷ് ബാബു, നെഹ്റു യുവ കേന്ദ്ര യു എൻ വി ജില്ലാ യൂത്ത് ഓഫീസർ ആർ എസ് ഹരി, ആയുധ് ജില്ലാ കോർഡിനേറ്റർ എം കെ ബിനീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *